കുളിസീൻ രണ്ടാം ഭാഗവും തരംഗമാകുന്നു; ‘മറ്റൊരു കടവിൽ’ പുറത്തിറങ്ങി പുറത്തിറങ്ങി.

ജൂഡ് ആന്തണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കുളിസീന്‍ ‍2 ഹ്രസ്വചിത്രം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനില്‍ തരംഗമായി കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട്ഫിലിം കുളിസീന്‍ രണ്ടാം ഭാഗമാണ് ഈ ചിത്രം. മറ്റൊരു കടവിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്നു. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുനിൽ നായർ(ന്യൂയോർക്ക്) നിർമിക്കുന്ന ഈ ചിത്രത്തിൽ, സിനിമ സീരിയൽ താരം സ്വാസികയും, സംവിധായകൻ ജൂഡ് ആന്തണി ജോസഫും, സിനിമാതാരം അൽതാഫ് മനാഫും അഭിനയിക്കുന്നു.
നീന്തല്‍ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭാര്യയുടെ നീന്തൽക്കുളി കാരണം ഉറക്കം നഷ്‍ടപ്പെടുന്ന രമേശൻ എന്ന ചെറുപ്പക്കാരൻ ചെയ്തുകൂട്ടുന്ന സംഭവങ്ങളാണ് രസകരമായി ചിത്രം പറയുന്നത്. ജൂഡിന്റെയും സ്വാസികയുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാനആകർഷണം. കോമഡി താരമായ പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലുമാണ് കയ്യടിനേടുന്ന മറ്റ് കഥാപാത്രങ്ങൾ. കുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുൽ കെ. ഷാജി, സുമേഷ് മധു. ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിൻ കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് – വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ – റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ – ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിങ്സ് – വിപിൻ കുമാർ കൊച്ചേരിൽ. പബ്ളിസിറ്റി ഡിസൈൻ – അനീഷ് ലെനിൻ