സണ്ണി മക്കളെ എത്തിച്ച ആ ‘സുരക്ഷിത ഇടം’,

രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താന്‍ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസില്‍ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭര്‍ത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും സണ്ണി കുറിച്ചു

ഇപ്പോഴിതാ സണ്ണി പറഞ്ഞ സുരക്ഷിത ഇടം, ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബംഗ്ലാവാണ് വാര്‍ത്തകളില്‍ നിറയുന്നത്. 2017 ലാണ് സണ്ണിയും ഡാനിയേലും ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ബെവേര്‍ലി ഹില്‍സില്‍ നിന്നും മുപ്പത് മിനുട്ട് യാത്ര ചെയ്താല്‍ സണ്ണിയുടെ ഈ ബംഗ്ലാവിലെത്താം. ഒരു ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവില്‍ അഞ്ച് കിടപ്പുമുറികള്‍, സ്വിമ്മിങ്ങ് പൂള്‍, വലിയ പൂന്തോട്ടം എന്നിവയുണ്ട്.  വീട്ടില്‍ താന്‍ സൂക്ഷിച്ച ഗണേശ വിഗ്രഹത്തിന്റെ ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു.

മുപ്പതത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ഇന്ന്. നിരവവധി ആരാധകരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും താരത്തിന് ആശംസ നേര്‍ന്നിട്ടുണ്ട്. ദശലക്ഷകണക്കിന് ആളുകള്‍ക്ക് സണ്ണി പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.