യാത്രപോകാം ; നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം
മലപ്പുറത്തുനിന്നും 42 കിലോമീറ്റർ ദൂരമാണ് നിലമ്പൂരേക്കുള്ളത് . മനുഷ്യ നിർമ്മിതമായ തേക്ക് മ്യൂസിയമാണ് അവിടെയുള്ള ആകർഷണം.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു.

അവിടെനിന്നും അതികം ദൂരമല്ലാതെ ആഢ്യൻപാറ വെള്ളച്ചാട്ടവും ഉണ്ട് . നിലമ്പൂരിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ നെടുങ്കയത്തെത്താം. കാട്ടിലൂടെയുള്ള യാത്രയാണ് അവിടുത്തെ പ്രത്യേകത. പൂങ്കോട്ടുംപാടം വഴി കേരളാംകുണ്ടിലേക്ക് വന്നാൽ വെള്ളച്ചാട്ടവും കണ്ട് തിരിച്ചു പോകാം.

കൂടുതൽ വിവരങ്ങൾക്ക് : ഡി ടി പി സി — 0483 2731504