രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ജോസഫിന്റെ ഹർജി തള്ളി

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ്  വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മീഷറേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കമ്മീഷന്റെത് ഏകകണ്ം മായ നീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടിൽ തെളിവെടുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹർജി.

Randila Symbol for the Jose Party :Joseph's plea was rejected