മക്കൾ സെൽവന്റെ ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ ജൂൺ 21 ന് !

‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ  ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ മെയ് 16ന്  പ്രദർശനത്തിനെത്തുന്നു. എസ്. യു അരുണ്‍ കുമാറാണ് ഈ  ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് എസ്. യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നത്. ഈ കൂട്ടു കെട്ടിന്റെ പണ്ണയാരും പത്മിനിയും, ഇൻസ്പെക്ടർ സേതുപതി എന്നീ ചിത്രങ്ങൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത പുലർത്തിയ വിജയ ചിത്രങ്ങളായിരുന്നു.

അഞ്ജലിയാണ് ‘സിന്ധുബാദ്’ നായിക.വിജയ് സേതുപതിയുടെ പുത്രൻ സൂര്യാ സേതുപതി ഈ ചിത്രത്തിൽ അച്ഛനോടൊപ്പം അഭിനയിക്കുന്നുവെന്നതും ശ്രദ്ധേയമാണ് .

സിന്ധുബാദിന്റെ ഉള്ളടക്കത്തെ കുറിച്ച് ആരായവേ സംവിധായകൻ അരുൺ കുമാർ ഇങ്ങനെ പറഞ്ഞു…
” തെങ്കാശിയിൽ കളവുകൾ നടത്തി ജീവിക്കുന്ന വിജയ് സേതുപതിയും മലേഷ്യയിൽ ജോലി ചെയ്തു നാട്ടിൽ മടങ്ങിയെത്തുന്ന അഞ്ജലിയും തമ്മിൽ പ്രണയബദ്ധരാവുന്നു . തൻ്റെ പ്രണയം സഫലമാവാനും ജീവിത മാർഗ്ഗം കണ്ടെത്തുവാനും വേണ്ടി സേതുപതി തായ്‌ലണ്ടിലേക്കു പോകുന്നു .അതിനു ശേഷം കഥ നടക്കുന്നത് തായ്‌ലണ്ടിലാണ് .അവിടെ നടക്കുന്ന ആക്ഷനാണ് സിനിമ .നല്ല സ്പീഡുള്ള ആക്ഷൻ ചിത്രമാണിത് .കാണികളുടെ തച്ചോറിനു ജോലി കൊടുക്കന്ന സിനിമ .അതായതു അടുത്ത രംഗം എന്തായിരിക്കും എന്ന് ഊഹിതായ്‌ലണ്ടിൽ നിന്നും കഥയുടെ വേഗത കൂടി ചൂട് പിടിക്കും .പ്രേമവും ആക്ഷനും മിശ്രിതമായ ജോണറിൽ രസകരമാവാൻ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്തിട്ടുണ്ട് .ഞങ്ങളുടെ മുൻ ചിത്രമായ ഇൻസ്‌പെക്ടർ സേതുപതി കാണികളെ എന്റർടെയിൻചെയ്തതുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ ഇതിൽ ആ എന്റർടെയിൻമെന്റിന്റെ വിഹിതം കൂടുതലാണ് .

ഇടവേളയ്ക്കു ശേഷം വീജയ് സേതുപതിയുടെ മകൻ സൂര്യയെ അവൻ കുട്ടിയായിരിക്കുമ്പോൾ തൊട്ടു കാണുന്നവനാണ് ഞാൻ . എപ്പോഴും വളരെ ആക്റ്റീവും ഉത്സാഹവന്നുമാണ് സൂര്യ . ഇതിനു മുമ്പ് കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്‌തിട്ടുണ്ട്‌ .ഈ കഥാപാത്രം എഴുതുമ്പോൾ തന്നെ അവനാണ് അനുയോജ്യൻ എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു .സിനിമയിൽ അച്ഛനും മകനുമായിട്ടല്ല അവർ അഭിനയിക്കുന്നത് .വിജയ് സേതുപതിക്കൊപ്പം ചേർന്ന് കളവു നടത്തുന്ന കൂട്ടാളിയായിട്ടാണ് സൂര്യ അഭിനയിക്കുന്നത് .ഇവരുടെ എപ്പിസോഡ് രസകരമായ മറ്റൊരു ഘടകമായിരിക്കും .”
                                                                       

മറ്റൊരു പ്രത്യേകത യുവന്‍ ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ്. യുവന്‍ തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.ഏ.ആർ.റഹ്മാന്റെ മ്യൂസിക്കൽ  ആൽബങ്ങൾക്ക് വേണ്ടി ക്യാമറമാനായി പ്രവർത്തിക്കുന്ന  വിജയ് കാര്‍ത്തിക് കണ്ണന്‍  ഛായാഗ്രഹണവും ,റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.തെങ്കാശി ,ചെന്നൈ ,മലേഷ്യാ ,തായ്‌ലൻഡ് എന്നിവിടങ്ങളിലായി ഇതുവരെ സിനിമകൾ ചിത്രീകരിക്കാത്ത പുതുമയാർന്ന ലൊക്കേഷനുകളിലാണ് സിന്ധുബാദ് ചിത്രീകരിച്ചിരിക്കുന്നത്.സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർമാരാണെന്നതും പ്രത്യേകതയാണ് . ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മക്കൾ സെൽവന്റെ സിന്ധുബാദ്  ജൂൺ 21 ന് രമ്യാ മൂവീസ് കേരളത്തിൽ റിലീസ് ചെയ്യും  
 

# സി .കെ .അജയ് കുമാർ , പി.ആർ.ഒ