വീണ്ടും ‘ഹോട്ട്‌ലുക്കില്‍’:ഷോണ്‍ റോമി

‘കമ്മട്ടിപ്പാടം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഷോണ്‍ റോമി.

ചിത്രത്തില്‍ തനിനാടന്‍ ലൂക്കിലെത്തിയ താരം പിന്നീട് ആരാധകരെ ഹോട്ട് ലുക്കിലെത്തി ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവച്ച ബിക്കിനി ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ജീന്‍സും മിനി ക്രോപ് ടോപ്പും ധരിച്ച് അതീവ ഹോട്ട് ലുക്കിലാണ് ഷോണ്‍ റോമി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചത്.

ഇതിന് മുന്‍പ് ബിക്കിനി ധരിച്ച ഷോണ്‍ റോമിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ മോഡലിംഗ് രംഗത്താണ് ഷോണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.