സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് സ്വാമി അയ്യപ്പന്‍, സ്ത്രീപഥം തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.

English : Serial actor Sabrinath has passed away