സരിഗമപ വിജയി ലിബിന്‍ വിവാഹിതനായി

സരിഗമപ വിജയ് ലിബിന്‍ സ്‌കറിയ വിവാഹിതനായി. ആഴ്ചകള്‍ക്ക് മുന്‍പാണ് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി ലിബിനെത്തിയത്. തുടക്കത്തില്‍ ആല്‍ബത്തിന്റെ ഭാഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും തന്റെ വിവാഹമാണെന്ന് അഭിമുഖത്തിലൂടെ ലിബിന്‍ വ്യക്തമാക്കുകയായിരുന്നു. ഇന്നലെയായിരുന്നു വിവാഹം. ഹൈക്കോടതി ഉദ്യോഗസ്ഥയായ അല്‍ഫോണ്‍സ തെരേസയാണ് വധു. ഈ മാസം 19 നായിരുന്നു ഇരുവരുടെയും മനസമ്മതം. വിവാഹശേഷം വധുവിനൊപ്പം നില്‍ക്കുന്ന ലിബിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

നവവധു വരന്മാര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്. ലിബിന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ സത്യമാണോ എന്ന സംശയം ഉയര്‍ന്ന് വന്നിരുന്നു. താരത്തിന് വിവാഹപ്രായമായോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ താന്‍ വിവാഹിതനാവുകയാണെന്ന് ഒരു അഭിമുഖത്തില്‍ ലിബിന്‍ പറഞ്ഞിരുന്നു. ‘എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായമൊക്കെ ആയി. എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്. ഞങ്ങളെ രണ്ടുപേരെയും കണ്ടാല്‍ പ്രായം തീരെ പറയില്ല എന്ന് എല്ലാവരും പറയാറുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരും എന്നോട് ചോദിക്കും എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്ന്. ആക്ച്വലി എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായം ആയി എന്നതാണ് സത്യം.
 തെരേസയുമായി പ്രണയത്തിലായതിന് പിന്നിലെ കഥയും അഭിമുഖത്തില്‍ ലിബിന്‍ പറഞ്ഞിരുന്നു. സരിഗമപയിലെ എന്റെ പാട്ടുകളൊന്നും തെരേസ കാണാറില്ലായിരുന്നു. അവളുടെ മമ്മി ആയിരുന്നു എന്റെ സ്ഥിരം പ്രേക്ഷക. എന്റെ ഒരു അഭിമുഖം കണ്ടിട്ട് ഇത് ആരാണെന്ന് അറിയാന്‍ വേണ്ടിയാണ് സരിഗമപ കാണുന്നതും എന്നെ കുറിച്ച് അറിയുന്നതും. ഇന്റര്‍വ്യൂയിലെ എന്റെ സ്വഭാവം,  മാനറിസം അതൊക്കെ കണ്ട് ആണ് ഇഷ്ടം ആയതെന്ന് തെരേസ പറഞ്ഞിട്ടുണ്ട്. തെരേസയുടെ ഒരു സുഹൃത്ത് വഴിയാണ് എന്റെ നമ്പര്‍ അവള്‍ക്ക് ലഭിക്കുന്നത്.അങ്ങനെ ആശംസകള്‍ അറിയിക്കാന്‍ ആയിട്ടാണ് ഞങ്ങള്‍ പരസ്പരം കോണ്ടാക്റ്റ് ചെയ്യുന്നത്. പിന്നെ പയ്യെ പയ്യെ സൗഹൃദം ആവുകയും, പ്രണയത്തിലേക്ക് കടക്കുകയുമായിരുന്നു.

English : Sarigamapa winner Libin got married