മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘ സഡക് 2 ‘ ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

1991 – ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ  മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക് . ഇതിന്റെ രണ്ടാം ഭാഗം‘ സഡക് 2 ‘,  തിയറ്ററിൽ 2020 സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു . എന്നാൽ കോവിഡ് ലോക് ഡൗൺ കാലത്ത്  തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ  പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് .

ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ളെക്സിൽ  ആഗസ്ററ് 28-ന്  ചിത്രം റിലീസ് ചെയ്യും . സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ് ,മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ്  എന്നിവരാണ്   ‘ സഡക് 2 ‘ വിലെ അഭിനേതാക്കൾ .

ഈ ചിത്രവും  പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ്  ‘ സഡക് 2 ‘ വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും  ദിവസം മുമ്പാണ്  പുറത്തു വിട്ടത് . ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.
                                                                                                                                              സി .കെ .അജയ് കുമാർ ,പി ആർ  ഒ

English Summary : Sadak 2 OTT date conformed