റോൾസ് റോയ്സിന്റെ ആദ്യ എസ് യു വി കള്ളിനൻ പുറത്തിറക്കി

ബ്രിട്ടീഷ് അഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ എസ് യു വി കള്ളിനൻ പുറത്തിറക്കി .ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന്​ 1905ൽ കണ്ടെത്തിയ 3106 കാരറ്റ്​ വജ്രമായ കള്ളിനൻ നിന്നാണ് റോൾസ് റോയ്സ് ആദ്യ എസ് യു വിയുടെ പേരുകണ്ടെത്തിയത് .അസാധാരണമായ മോഡലിന് തീർത്തും അനുയോജ്യമായ പേരാണിതെനാണ് കമ്പനി മേധാവി ടോർസ്റ്റൻ മ്യുള്ളർ ഒറ്റ്വോസ് ഇതിനെകുറിച്ച് പറഞ്ഞത് .ആഡംബരം ആവോളം നിറച്ചാണ് കള്ളിനൻ പുറത്തിറക്കിയിരിക്കുന്നത് .

റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ നീളമേറിയ മാസീവ് ബോണറ്റ് തന്നെയാണ് കള്ളിനൻ നിൽ  കമ്പിനി നൽകിയിരിക്കുന്നത് . ആർഭാടപൂർണവും വലിപ്പമേറിയതുമായ വാഹനം തന്നെയാണ് കള്ളിനൻ .ഇതിന്റെ നീളം 5.3 മീറ്ററും വീതി 2.1 മീറ്ററുമാണ് .വാഹനത്തിന്റെ പൊക്കം 1835mm ആണ് .വീൽബേസ് 3295mm ആണ് .ഇതിൽ നിന്നു തന്നെ വാഹനത്തിന്റെ വലിപ്പം നമുക്ക് മനസിലാക്കാൻ കഴിയും. കള്ളിനൻ നാല് സീറ്റ് മോഡലും അഞ്ച് സീറ്റ് മോഡലും കമ്പിനി പുറത്തിറക്കിയിട്ടുണ്ട്. 22 ഇഞ്ച് വീലുകളാണ് റോള്‍സ് റോയ്‌സ് കള്ളിനൻന് നൽകിയിരിക്കുന്നത് .

വരുംതലമുറ റോള്‍സുകളുടെയെല്ലാം അടിത്തറയായ പുതിയ അലൂമിനിയം സ്പേസ്ഫ്രെയിം പ്ലാറ്റ്ഫോമിലാണ് കള്ളിനൻ നിർമിച്ചിരിക്കുന്നത് .ഏതു കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭൂതി നല്‍കുന്ന ‘മാന്ത്രികപ്പരവതാനി’ യാത്ര ഇതുമൂലം ലഭിക്കും എന്നാണ് കമ്പിനി പറയുന്നത് . എസ് യു വി വാഹനങ്ങളിലെ ആദ്യ 3 ബോക്സ് വാഹനമാണ് ഇതെന്നാണ് കമ്പിനി അവകാശപ്പെടുന്നത് .കാർഗോ ഏരിയ  യാത്രക്കാരുടെ ഏരിയയിൽ നിന്നും  പ്രതേകം തിരിച്ചിരിക്കുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .

6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോൾ എന്‍ജിനാണ് കള്ളിനൻന്  കരുത്ത് പകരുക.5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1600 ആര്‍പിഎമ്മില്‍ 850  എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍.

ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് കള്ളിനൻ. ഓഫ് റോഡ് യാത്രക്കായി ‘Everywhere’ എന്ന ബട്ടൺ മാത്രമാണ് കള്ളിനൻനിൽ നൽകിയിരിക്കുന്നത് .‘Everywhere’ മോഡിൽ സസ്പെന്ഷനും , ഇലക്ട്രോണിക്ക് നിയന്ത്രിത ഷോക്ക് അക്സോർബർ ഓട്ടോമാറ്റികായി അഡ്ജസ്റ്റ്ആകും .മുന്നിലുള്ള റോഡിന്റെ സ്ഥിതി വിലയിരുത്തി സസ്പെൻഷൻ ക്രമീകരിക്കാൻ സങ്കീർണമായ കാമറ സംവിധാനവും കാറിലുണ്ട്.

ക്യാബിനകത്തെ ടെക്നോളജികൾ നോക്കിയാൽ കള്ളിനൻ മുൻപിലും പുറകിലും ടച്ച് സ്ക്രീനുകൾ നൽകിയിട്ടുണ്ട് .കൂടാതെ സുരക്ഷാവിഭാഗത്തിലാവട്ടെ നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കൺട്രോൾ, കൂട്ടിയിടിയെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന കൊളീഷൻ വാണിങ്, കാൽനടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയൻ വാണിങ്, വന്യജീവി മുന്നറിയിപ്പ് നൽകുന്ന വൈൽഡ് ലൈഫ് അലർട്ട്  എന്നിവയൊക്കെ കാറിൽ ഉൾപെടുത്തിയിട്ടുണ്ട് . 2019ഓടെ റോൾസ് റോയ്സ് കള്ളിനൻ ഇന്ത്യയിൽ ലഭ്യമാകും .ഏകദേശം 5 കോടി രൂപയായിരിക്കും ഇതിന്റെ വിപണി വില .