സൂഫിയും സുജാതയും ആ മസോൺ പ്രൈംമിൽ; പിന്നാലെ വ്യാജ പതിപ്പും

ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രം സൂഫിയും സുജാതയും ആ മസോൺ പ്രൈംമിൽ റിലീസ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ചിത്രം റിലീസ് ചെയ്തത്. നരണിപ്പുഴ ഷാനവാസാണ് സംവിധായകൻ.

എന്നാൻ ആമസോൺ പ്രൈംമിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വ്യാജ പതിപ്പും പുറത്തു വന്നു. ചിത്രം ആമസോൺ പ്രൈംമിൽ റിലിസ് ചെയ്യുമെന്ന് അറിയിച്ചതോടെ തിയേറ്റർ ഉടമകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടതോടെ ഓൺലൈൻ റിലീസ് എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു നിർമ്മാതാവായ വിജയ ബാബു. സിദ്ധിഖ്, ബോളിവുഡ് താരം അതിഥി റാവു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

English Summary : Released movie suphiyum Sujathayum in Amazon Prime