പൂന്തുറയിൽ കോവിഡ് സൂപ്പർ സ്പ്രഡ്

കേരളത്തിലെ ആദ്യ കോവിഡ് സൂപ്പർ സ്പ്രഡ്  മേഖലയായി പുന്തുറ. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തിരദേശ മേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രഡിന് വഴിയൊരുക്കിയത്.

മാണിക്യവിളാകം, ബീമാപ്പള്ളി, കുമരിച്ചന്ത, ചെറിയമുട്ടം പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പൂന്തുറ. മത്സ്യത്തൊഴികൾ കൂടുതലുള്ള പ്രദേശമാണിവിടം. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൻ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയ ആളിൽ നിന്നാവാം രോഗവ്യാപനമുണ്ടായെന്ന് കരുതുന്നത്.

എന്നാൽ ഇതേ ജോലികൾ ചെയ്യുന്ന നിരവധിയാളുകൾ ഇവിടെ ഉള്ളതിനാൽ ഇവരിൽ നിന്നും രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതീവ ജാഗ്രത വേണ്ട സമയമാണെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. സ്പെഷ്യൽ ഡ്യൂട്ടിയ്ക്കായി 25 കമാൻഡോകളെ നിയോഗിച്ചു. എല്ലാ വീടുകളിലും അണുനശീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

English Summary : Puntura became the first covid Super Spread region in Kerala