ബ്രസീൽ പ്രസിഡൻ്റിന് കോവിഡ്

(Brasília - DF, 08/04/2020) Pronunciamento do Presidente da República, Jair Bolsonaro em Rede Nacional de Rádio e Televisão. Foto: Carolina Antunes/PR

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോയ്ക്ക് കോവിഡ്  സ്ഥിരീകരിച്ചു. സിഎൻഎൻ ബ്രസീലിന് നൽകിയ ലൈവ് ഇന്റർവ്യൂവിൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രസീലിൽ രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊൽസൊനാരോയ്ക്കും രോഗം അടച്ചിടൽ രാജ്യത്തെ തൊഴിലുകൾ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടൽ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവർണർമാർക്കെതിരേയും ബൊൽസൊനാരോ വിമർശനമുന്നയിച്ചിരുന്നു. നിയന്ത്രണങ്ങൾ സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചെയ്തിരുന്നു ബൊൽസൊനാരോ. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുൻകരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.

അടച്ചിടൽ രാജ്യത്തെ തൊഴിലുകൾ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടൽ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവർണർമാർക്കെതിരേയും ബൊൽസൊനാരോ വിമർശനമുന്നയിച്ചിരുന്നു

English Summary : President Bolsonaro of Brazil Tests Positive for covid19