കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി പ്രയാഗ മാര്‍ട്ടിന്‍

“ഒരു മുറൈ വന്ത് പാര്‍ത്തായ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായ പ്രയാഗ മാർട്ടിൻ കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിജയ് നാഗേന്ദ്ര സംവിധാനം ചെയ്യുന്ന “ഗീത”യിൽ കന്നട നടൻ ഗണേഷാണ് നായകൻ.

തമിഴിൽ ‘പിശാശ്’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രയാഗ സിനിമയിൽ ശ്രദ്ധനേടുന്നത്. മലയാളത്തിൽ  രാമലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍ തുടങ്ങിയ ചിത്രങ്ങളിൽ പ്രയാഗ വേഷമിട്ടിട്ടുണ്ട്.