സുശാന്തിൻ്റെ മരണം: പ്രമുഖരുടെ മൊഴിയെടുക്കാൻ പൊലീസ്

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖരുടെ മൊഴി എടുക്കാൻ പൊലീസ്. സംവിധായകൻ സഞ്ജയ് ലീല ബൻസാരി, നടി കങ്കണാ റണൗത്ത്, നടനും സംവിധായകനും നിർമ്മാതാവുമായ ശേഖർ കപൂർ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും.

സഞ്ജയ് ലീല ബൻസാരി സുശാന്തിന് നാല് സിനിമകൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഒരു സിനിമ പോലും യാഥാർത്ഥത്യമായിരുന്നില്ല. കരാറിൻ്റെ ഭാഗമായി സുശാന്തിന് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയുക.

സുശാന്തിന് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ നിഷേധിച്ച ഹോളിവുഡ് മേഖലയെ കുറ്റപ്പെടുത്തിക്കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. സുശാന്തിന് നേരിടേണ്ടി വന്ന വേദനകൾ തനിക്ക് അറിയാമെന്നും അതിന് കാരണക്കാരായവരേയും അറിയാമെന്നും ശേഖർ കപൂർ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് വൻ പിന്തുണയാണ് ലഭിച്ചത്.പരസ്യ പ്രതികരണത്തെക്കുറിച്ചാവും കങ്കണയോടും ശേഖർ കപൂറിനോടും അന്വേഷണം സംഘം ചോദിച്ചറിയുക.

English Summary : Police take statement of actor Sushant Singh Rajput death