കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് തുടരുന്നു

കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് വീണ്ടും തുടരുന്നു. കൊല്ലം ആര്യങ്കാവില്‍നിന്ന് 9500 കിലോ മീനിലാണ് ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.  രാമേശ്വരം,തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ മീനിൽ 7000 കിലോ ചെമ്മീനും 2500കിലോ മറ്റ് മല്‍സ്യങ്ങളുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ഇവ  അയച്ചിരിക്കുകയാണ്. വിഷമീനിനെതിരെ ശക്തമായ നടപടിക്കുശേഷമാണ് വീണ്ടും ഇത്തരത്തിൽ വിഷം കലർന്ന മീൻ കണ്ടെത്തിയിരിക്കുന്നത്.

പാലക്കാട്ട് നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്റെ സാന്നിത്യം കണ്ടെത്തി.