
മലപ്പുറം :എ.ടി.എം കൗണ്ടറുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ സാഹസികമായി പിടികൂടി മലപ്പുറം പൂക്കോട്ടുംപാടം പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയാണ് പ്രതിയായ രോഹിത്ത് മോഹൻലാൻ ചൗധരിയെ പൊലീസ് പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ മെയ് 18നാണ് മലപ്പുറം കരുളായി എ.ടി.എം കൗണ്ടറിൽ നിന്നും ഇരുപതിനായിരം രൂപ വീതം മൂന്ന് പേരുടെ പണം മോഷണം പോയതായുളള പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പാലക്കാട് വെച്ച് പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന തെളിവ് ലഭിച്ചത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണ സംഘം മഹാരാഷ്ട്രയിലുണ്ടെന്ന വിവരം ലഭിച്ചു. പൂക്കോട്ടുംപാടം പൊലീസ് ഇവിടെയെത്തി നടത്തിയ അന്വേഷണത്തിൽ നാഗ്പൂരിലെ ഉൾഗ്രാമത്തിൽ സംഘം കഴിയുന്നതായുള്ള വിവരം ലഭിച്ചു.
atm robbery