അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്റെ കുടുംബ ജീവിതം തകർത്തതിന്റെ പേരിൽ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിനാലാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പോലീസ് കണ്ടെത്തൽ. ആക്രമണത്തിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് ഒന്നാം പ്രതി. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Related Post
-
ഡൽഹിയിലെ ക്യാബ് ഡ്രൈവർമാർ ജാഗ്രതൈ; പുതിയ നിയമവുമായി സർക്കാർ
ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ ഡൽഹി-എൻസിആറിൽ പ്രവർത്തിക്കുന്ന ക്യാബ് അഗ്രഗേറ്ററുകൾ, ഡെലിവറി കമ്പനികൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടത്തിൽ…
-
നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല; എല്ലാം ബി.ജെ.പി പ്രചരണം; നിലപാട് വ്യക്തമാക്കി തോക്ക് സ്വാമി ഹിമവൽ ഭദ്രാനന്ദ
മലപ്പുറം: നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്ന് പറഞ്ഞ ഹിമവൽ ഭദ്രാനന്ദ…
-
കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസ്; കമ്പനിയും കപ്പലും ഒന്നാം പ്രതി; രണ്ടാം പ്രതി ക്യാപ്റ്റൻ
കൊച്ചി : കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ് ഐ…