മാരുതി സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കുയുടെ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും.വലിയ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് ഡിസയര്‍ പുറത്തിറക്കുന്നത്.

ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം എല്‍ഇഡി ഹെഡ്‌ലാംമ്പ്, പുതിയ ഡിസൈനിലുള്ള വീതിയേറിയ ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാംമ്പ്, പുതിയ അലോയി വീല്‍ എന്നിവയായിരിക്കും എടുത്തുപറയാവുന്ന സവിശേഷതകള്‍.കൂടാതെ ഡുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് കാബിന്‍ വിശേഷങ്ങള്‍.സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ABS എന്നിവ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തും

മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.എന്നാൽ ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം ഇന്ധനക്ഷമത വര്‍ധിപ്പിചേക്കും.

ബേസ് മോഡലിന് ഏകദേശം 5.5 ലക്ഷം രൂപയും ടോപ് വേരിയന്റിന് 8.5 ലക്ഷം രൂപയുമാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില