പുതിയ സാൻട്രോ ; ബുക്കിങ് ഇന്നുമുതൽ

ഹ്യൂണ്ടായുടെ വളരെ പ്രചാരം നേടിയ മോഡലായ സാൻട്രോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് കമ്പനി. പുതിയ സാൻട്രോയുടെ ആഗോള വിപണനോദ്‌ഘാടനം ഈ മാസം 23ന് ഡൽഹിയിൽ നടത്തും. സ്റ്റൈലിഷ് ടോൾ ബോയ് രൂപകൽപ്പനയോടുകൂടിയതാണ് പുതിയ സാൻട്രോ എന്ന് ഹ്യൂണ്ടായ് ഇന്ത്യൻ മേധാവി  പറഞ്ഞു.

ആധുനിക രൂപഭംഗി, സ്മാർട്ട് ഓട്ടോ എഎംടി, സി എൻജി ഓപ്ഷൻ, 17.64 സെന്റീമീറ്റർ ടച്ച് സ്ക്രീൻ, റിവേഴ്‌സ് ക്യാമറ, പിൻ സീറ്റിനായി എസി വെന്റുകൾ, സ്റ്റാൻഡേർഡ് എബിഎസ്, ഡ്രൈവർക്കുള്ള എയർബാഗ് തുടങ്ങി ഒട്ടനവധി പുതുമകളോടെയാണ് പുതിയ സാൻട്രോ വിപണിയിൽ എത്തുക. 4 – സിലണ്ടർ 1.1 ലിറ്റർ പെട്രോൾ എൻജിനാണ് ഉള്ളത്.

ഇന്ന് മുതൽ 22 വരെ പൂർണമായും ഓൺലൈനിലായിരിക്കും സാൻട്രോയുടെ പ്രീ ബുക്കിങ്. ആദ്യത്തെ 50,000 പേർക്ക് 11,000 രൂപ നിരക്കിൽ പ്രീ ബുക്കിങ് നടത്താം