കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവൂ; ആനിയോട് നവ്യയുടെ ചോദ്യം

മലയാളത്തിലെ  മികച്ച നടിമാരാണ് ആനിയും നവ്യാ നായരും. ആദ്യ സിനിമകളിലെ അഭിനയിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനംനേടാന്‍ രണ്ട് പേര്‍ക്കും സാധിച്ചു. വിവാഹത്തിന് ശേഷം ഇരുവരും അഭിനയത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. എന്നാല്‍  നവ്യാനായര്‍ ഈ അടുത്തിടെ സിനിമ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.

കുക്കിംഗ് പ്രോഗ്രാമിലൂടെ ആനിയും ടെലിവിഷന്‍ രംഗത്ത് തുടരുന്നുണ്ട്. പ്രോഗ്രാമില്‍ നവ്യാനായര്‍ വന്ന ഒരു പഴയ എപ്പിസോഡ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം നടി സരയൂ വന്ന എപ്പിസോഡും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. അതില്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരുപാട് താഴെ നില്‍ക്കുന്നതാണ് ഇഷ്ടമെന്ന് സരയു പറഞ്ഞിരുന്നു. ആനിയും അത് ശരിയാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വരികയും സരയു വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതുപോലെ ആനി, നവ്യാനായര്‍ വന്നപ്പോള്‍ കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് നവ്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.

സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..നവ്യ ആനിയോട് പറഞ്ഞു.