മേഘ്‌നാ രാജിന് ആൺകുഞ്ഞ്

നടി മേഘ്‌നാ രാജിന് കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് പിറന്നത്. ചരഞ്ജീവി സർജയുടെ അകാല മരണത്തെ തുടർന്ന് ദുഃഖത്തിലായിരുന്ന സർജ കുടുംബത്തിൽ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞു കൺമണിയുടെ വരവ്.ചീരുവിന്റെ (ചിരഞ്ജീവി സർജയുടെ വിളിപ്പേര്) അനിയൻ ധ്രുവ് കൈകളിലേന്തിയ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു.നേരത്തെ മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ കട്ടൗട്ടിനൊപ്പം നിറവയറോടെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മേഘ്‌നയുടെ ചിത്രം ഏറെ വേദനയോടെയാണ് ആരാധകർ കണ്ടത്

English : Meghna Raj has a baby boy