മന്ദാരം മൂവി റിവ്യൂ

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫലി നായകനാകുന്ന മന്ദാരം ഒരു പ്രണയകഥ ആണ്. ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ ആണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്തിരിക്കുന്നത്.

നായകന്റെ പ്രണയവും പ്രണയ നഷ്ടവും സൗഹൃദവും പറയുന്ന ചിത്രം സ്ഥിരം കണ്ടു മടുത്ത ഒരു പ്രണയ കഥ പോലെ തോന്നും. ആസിഫലിയുടെ രംഗങ്ങൾ മാത്രമാണ് അൽപമെങ്കിലും ചിത്രത്തിന് സഹായകമാകുന്നത്.

നായകൻറെ സ്കൂൾ ജീവിതത്തിൽ തുടങ്ങുന്ന പ്രണയം അത് പരാജയപ്പെടുന്നു. പിന്നീട് ഇനിയൊരിക്കലും പ്രണയിക്കില്ല എന്ന് പറയുന്ന നായകന്റെ ജീവിതത്തിലേക്ക് കലാലയത്തിലെത്തുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രണയം ഇതൊക്കെയാണ് കഥ. പ്രണയം പ്രണയപരാജയവും അതിനിടയിലുള്ള ചില നിമിഷങ്ങളുമൊക്കെ കോർത്തിണക്കിയ ചിത്രമാണ് മന്ദാരം.

വർഷയും അനാർക്കലിയും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.  രണ്ടു നായികമാരിലൂടെയാണ് നായകനായ രാജേഷിന്റെ മൂന്നു കാലഘട്ടങ്ങൾ കടന്നുപോകുന്നത്.

നവാഗതനായ ബാഹുല്‍ ക്യാമറയും മുജീബ് സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മാജിക് മൗണ്ടേയ്‌ൻ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ ഒരു പ്രണയകഥ കാണാം എന്ന രീതിയിൽപോയാൽ മന്ദാരം കണ്ടുമടങ്ങാം.