മോഹൻലാലിന്റെ “ഒടിയനിൽ” മമ്മൂട്ടിയും ?

ആരാധകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഓരോ വാർത്തയും ആഘോഷത്തോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്.

ഓടിന്റെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ട് എന്നാണ് ഇപ്പോൾ വരുന്ന പുതിയ വാർത്ത. ഒടിയന്റെ തുടക്കത്തിൽ കഥ വിവരിക്കുന്നത് മമ്മൂട്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ. അഭിനയിച്ചില്ലെങ്കിലും ഒടിയന്റെ ഭാഗമാകുകയാണ് മമ്മൂക്ക.

ഒടിയനിൽ മമ്മൂട്ടിയും വേഷമിടുന്നു എന്ന രീതിയിൽ ആദ്യം വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും മമ്മൂട്ടി ആരാധകർക്ക് ഇത് സന്തോഷം തരുന്ന വാർത്ത തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്. ഒടിയനും അത്തരത്തിൽ വിജയം നേടുന്ന ഒന്നാകട്ടെ എന്ന് ആശംസിക്കാം.

ഡിസംബറിൽ ഒടിയൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും