മാമാങ്കം നടി വിവാഹിതയാവുന്നു

മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു.  ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ.

2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഓഗസ്റ്റ് ഏഴിന് ഡൽഹിയിൽ വെച്ചാണ് വിവാഹം. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. വിവാഹ നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക.

ചടങ്ങിൽ പങ്കെടുക്കാൻ ഏറ്റവും അടുത്ത 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു. വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാൽ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികൾ കൂട്ടമായി എത്താതിരിക്കാൻ 30 മിനുറ്റിന്റെ ഇടവേളകളിൽ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി വ്യക്തമാക്കി.

English Summary : Mamangam actress Prachi Tehlan to tie the knot