ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

കൊ​ല്ലം:ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെകൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം . മൃതദേഹം കൊല്ലത്തെ കുടുംബ വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തിൽ നടക്കും .തൊ​ണ്ണൂ​റു​ക​ളി​ൽ മലയാളചലച്ചിത്രത്തിൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി അ​ജി​ത്ത് 500ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചിട്ടുണ്ട് . 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത “പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍’ എ​ന്ന സി​നി​മയാണ് ആദ്യചിത്രം .പ്ര​മീ​ള​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, ശ്രീ​ഹ​രി.