പുതിയ മഹീന്ദ്ര എക്സ് യു വി 500 2018 –ചിത്രങ്ങളും വിഡിയോയും കാണാം

മഹീന്ദ്ര എക്സ് യു വി 500 ന്റെ പുതിയ മോഡൽ വിപണിയിൽ എത്തി .ജീപ്പ് കോംപസുമായി മത്സരിക്കുക എന്ന ഉദേശത്തിലാണ് മഹീന്ദ്ര എക്സ് യു വി 500  മാറ്റങ്ങൾ വരുത്തി നിരത്തിലെത്തിച്ചത് . അഞ്ച് ഡീസല്‍ മോഡലുകളും ഒരു പെട്രോള്‍ മോഡലുമാണ് പുതിയ മഹീന്ദ്ര എക്സ് യു വി 500ന് ഉള്ളത് .ഓട്ടമാറ്റിക്ക് വകഭേദത്തിലാണ് പെട്രോൾ മോഡൽ ഇറക്കിയിരിക്കുന്നത് .ഡീസല്‍ മോഡൽ എക്സ് യു വി 500 ന് 12.32 ലക്ഷം മുതൽ 17.88 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.പെട്രോൾ മോഡലിന്  15.43 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

അകത്തും പുറത്തും ധാരാളം മാറ്റങ്ങൾ വരുത്തിയാണ്  പുതിയ എക്സ് യു വി പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ എടുത്തു പറയാവുന്നത് ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽലും , ഹൊറിസോണ്ടൽ എൽഇഡി ഡേറ്റംറണ്ണിങ് ലാമ്പോടുകൂടിയ പ്രൊജക്റ്റർ ഹെ‍ഡ്‍ലാമ്പും ആണ് .

ടാൻ കളേഡ് സീറ്റുകളും സോഫ്റ്റ് ടച്ച് ഡാഷ്ബോർഡും സെന്റർകൺസോളിലും ഗിയർനോബിലും സ്റ്റീയറിങ് വീലുകളിലുമുള്ള അലുമിനിയം ഫിനിഷുമാണ് ഉള്ളിലെ പ്രധാന മാറ്റങ്ങൾ.

പുതിയ എക്സ് യു വി  എൻജിനിൽ മാറ്റമില്ലെങ്കിലും വാഹനത്തിന്റെ കരുത്ത് കൂടിയാണ് ഇറക്കിയിരിക്കുന്നത് . 2.2 ലീറ്റർ എംഹോക്ക് എൻജിന്റെ കരുത്ത് 15 എച്ച്പി കൂടി 155 എച്ച്പിയായിമാറി. ടോർക്ക് 30 എംഎം കൂടി 360 എംഎമ്മുമായി മാറ്റി .

സുരക്ഷയുടെ കാര്യത്തിലും പുതിയ എക്സ് യു വി പിന്നിലല്ല .6 എയർ ബാഗുകൾ , ഇ സ് പി സംവിധാനം ,എമർജൻസി കാൾ സംവിധാനം എന്നിവ പുതിയ എക്സ് യു വിയിൽ ഒരുക്കിയിട്ടുണ്ട് .കൂടാതെ സ്മാർട്ട് റൈൻ ആൻഡ് ലൈറ്റ് സെൻസേർസ് ,ക്രൂയിസ് കണ്ട്രോൾ സംവിധാനം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട് .

വില :

ജിഎടി (പെട്രോൾ) – 15.43 ലക്ഷം

ഡബ്ല്യു5– 12.32 ലക്ഷം ഡബ്ല്യു7– 13.58 ലക്ഷം

ഡബ്ല്യു7 എടി– 14.78 ലക്ഷം

ഡബ്ല്യു9– 15.23 ലക്ഷം

ഡബ്ല്യു9 എടി– 16.43 ലക്ഷം

ഡബ്ല്യു11– 16.43 ലക്ഷം

ഡബ്ല്യു11 എടി– 17.63 ലക്ഷം.