കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു

ഇന്ദിരഭവന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. പാർട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തല, വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി  തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ഇത്ര ആള്‍ വന്ന മറ്റൊരു ചടങ്ങുണ്ടായിട്ടില്ല. എന്നാല്‍ അമിത ആവേശം ആപത്താണെന്നും ഓര്‍ക്കണം. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിച്ച് തുടങ്ങണമെന്നും ഐക്യമായിരിക്കണം പ്രധാന ആയുധമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി പറഞ്ഞു.

വര്‍ക്കിങ് പ്രസി‍ഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും എം.ഐ  ഷാനവാസും ലോക്സഭ തിരഞ്ഞെടുപ്പിന്റ പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും, യു.ഡി.എഫ് കൺവീനറായി ബെന്നി ബെഹനും ചുമതലയേറ്റെടുത്തു.