താര സമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്

കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ല, ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദി, കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് വികാരാധീനനായി സംസാരിച്ചു ദിലീപ്. ഇതുവരെ ഒരു ഓഡിയോ ലോഞ്ചിനും കാണാത്ത താരസാന്നിധ്യമായിരുന്നു കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചന് ഉണ്ടായത്.

സംവിധായകന്‍ ജോഷി, അരുണ്‍ ഗോപി, ബ്ലസി, ലാല്‍ജോസ്, സിദ്ദിഖ്, താരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്‍, മുരളി ഗോപി തുടങ്ങി സംവിധായകരും താരങ്ങളുമടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകൻ ലാൽജോസ് നിവിന്പോളിക് നൽകിക്കൊണ്ടാണ് ഓഡിയോ പ്രകാശനം ചെയ്തത്. ചടങ്ങിൽ ഏറ്റവും ശ്രദ്ധ നേടിയത് ദിലീപിന്റെ പ്രസംഗം തന്നെയാണ്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം “കമ്മാര സംഭവം” മുരളി ഗോപിയുടേതാണ് തിരക്കഥ. ഗോകുലം ഗോപാലൻ ചിത്രം നിർമ്മിക്കുന്നു. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥും പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങും എത്തുന്നുണ്ട്.