ജോസഫ് തമിഴിലേക്ക്

ഏറെ പ്രശംസകളും അവാർഡുകളും വാങ്ങിക്കൂട്ടിയ ജോജു കേന്ദ്രകഥാപാത്രമായ ജോസഫ് തമിഴിലേക്ക് എം പദ്മകുമാർ ആണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്.

ജോജു അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് നടനും നിർമ്മാതാവും ആയ ആർ കെ സുരേഷ് ആണ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്.