ഏറ്റവും അധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പട്ടികയിലാണ് കൊറോണ അതിജീവനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകത്ത് ഏറ്റവും അധികം കൊറോണ അതിജീവനം നടക്കുന്നത് ഇന്ത്യയിലാണ്. ഒരോ ദിവസവും ഇന്ത്യയിലെ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയുടെ പട്ടികയില്‍ പറയുന്നു.

രാജ്യത്ത് 37 ലക്ഷത്തിലധികം പേരാണ് ഇതുവരെ കൊറോണയില്‍ നിന്നു രോഗമുക്തരായത്. രോഗമുക്തി നിരക്ക് 78 ശതമാനമായി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കിലും രോഗത്തെ അതിജീവിക്കുന്നവരുടെ നിരക്കും .വര്‍ദ്ധിക്കുന്നുണ്ട്.

English Summary : Covid updtes, India became the first country to report the highest number of Healing