സ്​ഫുട്​നിക് 5; റഷ്യന്‍ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

റഷ്യയുടെ കോവിഡ്​ വാക്​സിന്‍ സ്​ഫുട്​നിക്​ അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്​. നേരത്തെ വാക്​സിന്‍ പരീക്ഷണത്തിന്​ ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും വാക്​സിന്‍ പരീക്ഷണം നടത്തുകയെന്ന്​ ഡോ.റെഡ്ഡി ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​.

പരീക്ഷണത്തിന് മുന്‍പ് പ്രതിരോധ ശേഷി, സുരക്ഷിതത്വം സംബന്ധിച്ച പഠനങ്ങള്‍ക്ക് വിധേയമാക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്ന് വിതരണവും റെഡീസ് ലബോറട്ടറീസ് നടത്തും. പത്ത് ദശലക്ഷം ഡോസുകളാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആര്‍ഡിഐഎഫ് റെഡ്ഡിസ് ലബോറട്ടറിക്ക് കൈമാറുക.

English Summary : India approves human test of Russian Covid vaccine