ചെടിച്ചട്ടിയിൽ ചെടികൾ നേടേണ്ടുന്ന വിധം

നാമെല്ലാം നമ്മുടെ വീട്ടിൽ ചെടിച്ചട്ടിയിൽ എന്തെകിലും ചെടികൾ നാടാറുണ്ട്. എന്നാൽ എങ്ങനെയാണ് ചെടിച്ചട്ടിയിൽ ചെടി നടേണ്ടത് എന്ന് ഇന്ന് പലർക്കും അറിയില്ല. ഇത് എങ്ങനെ എന്ന് നോക്കാം.

സാധാരണയായി ഒരടി വലിപ്പമുള്ള മൺചട്ടികളാണ് ചെടി നടാൻ അനുയോജ്യം. ചട്ടിയിൽ 2 :1 :1 എന്ന അനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ അടങ്ങിയ മിശ്രിതം നിറയ്ക്കണം.

മണ്ണുനിറച്ച ചട്ടിയിൽ വെള്ളമൊഴിക്കുക. മൺ മിശ്രിതം ശരിയായി അമർന്നിരിക്കാൻ വേണ്ടിയാണിത്. തുടർന്ന് തൈകളോ തണ്ടിൻ കഷ്ണങ്ങളോ ചട്ടിയുടെ മധ്യഭാഗത്ത് നടണം. ആദ്യത്തെ രണ്ടു ദിവസം രണ്ടു നേരം വെള്ളമൊഴിക്കണം. അതിനുശേഷം ഓരോ നേരം ആവശ്യം നോക്കി ഒഴിച്ചാൽ മതി.

ഓരോ മാസവും ഓരോ ചട്ടിയിലും രണ്ടു പിടി ചാണകപ്പൊടിയും ഒരു പിടി വേപ്പിൻപിണ്ണാക്കും ഇടുന്നത് ചെടികൾ നല്ല കരുത്തോടെ വളരാനും പ്രതിരോധശേഷി കിട്ടാനും സഹായിക്കും. ഒരു വർഷം കഴിഞ്ഞു ചെടികൾ മാറ്റി നടുന്നില്ലങ്കിൽ നല്ലവണ്ണം കൊമ്പുകൾ മുറിച്ച് മാറ്റി കൂടുതൽ ചാണകമിട്ട് വെള്ളമൊഴിക്കണം. ചെടികൾ വീണ്ടും നല്ല പുഷ്ടിയോടെ വളരും.