മഴക്കാലത്ത് പടർന്നുപിടിക്കുന്ന ഒരു രോഗമാണ് എലിപ്പനി. അതിനാൽ എലിപ്പനിക്കെതിരായ മുൻകരുതലുകൾ എടുക്കേണ്ടുന്നത് അത്യാവശ്യമാണ്. ജന്തുജന്യരോഗമായ എലിപ്പനിയുടെ പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്.’ പക്ഷേ മനുഷ്യരിൽ മാത്രമാണ് രോഗ ബാധ പ്രകടമാകുന്നത്. റാറ്റ് ഫിവറും ( Rat fever), റാറ്റ് ബൈറ്റ് ഫിവറും (Rat bite fever) എലിപ്പനി അല്ല. അവ വ്യത്യസ്തമായ രോഗങ്ങളാണ്.
മുന്‍കരുതലുകള്‍
ഓട വൃത്തിയാക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജോലിക്കാര്‍, കുളം വൃത്തിയാക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരു ദിവസം രണ്ടു ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വീതം ആറു മുതല്‍ എട്ട് ആഴ്ച വരെ കഴിച്ചിരിക്കണം. ജോലിക്ക് ഇറങ്ങുന്നതിന്റെ തലേ ദിവസം ആദ്യത്തെ ഡോസ് ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ജോലിക്ക് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ ജോലിക്ക് ഇറങ്ങുന്നതിന് മുന്‍പും പിന്‍പും ആന്റി സെപ്റ്റിക് ക്രീമുകള്‍ പുരട്ടാം. മുറിവുകളില്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഡ്രസ് ചെയ്യണം.
* എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക.
* എലികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ പരിസര ശുചീകരണം കൃത്യമായി നടത്തുക.
* ആഹാരസാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും എലികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വലിച്ചെറിയാതിരിക്കുക.
* മലിന്യങ്ങള്‍ കത്തിച്ചോ, കുഴിച്ചിട്ടോ നശിപ്പിക്കുക.
* ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഉണ്ടാക്കുക.
* അപകട സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള റബ്ബര്‍ കാലുറകളും കയ്യുറകളും ധരിക്കുക.
* കുളങ്ങള്‍, വെള്ളം കെട്ടി നില്‍ക്കുന്ന ജലാശയങ്ങള്‍ എന്നിവയിലുള്ള കുളിയും മറ്റ് ഉപയോഗങ്ങളും ഒഴിവാക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
* ആഹാരസാധനങ്ങള്‍ എലി മൂത്രം വീണ് മലിനപ്പെടാതെ മൂടിവയ്ക്കുക .
* കിണറുകള്‍, ടാങ്കുകള്‍ എന്നിവ എലി കയറാത്ത രീതിയില്‍ അടയ്ക്കുക.
* സ്വയം ചികിത്സ ചെയ്യാതെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡോക്ടറെ സമീപിക്കുക