ഹാർലി-ഡേവിഡ്സൺ ഇപ്പോൾ 0% പലിശയിൽ ഇഎംഐ ആയി സ്വന്തമാക്കാം

ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികള്‍ വിരളമാണ്.എന്നാൽ ഇനി  മാസം 24,000 മുടക്കാൻ കഴിയുന്ന ആർക്കും ഹാർലി-ഡേവിഡ്സൺ സ്വന്തമാക്കാം . ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ഉം സ്ട്രീറ്റ് റോഡും പലിശരഹിത ഇഎംഐയിൽ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ് .25 മാസതവണകളായാണ്  ഇഎംഐ തിരിച്ചടക്കേണ്ടത് .

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750യുടെ വിപണി വില 6.57 ലക്ഷം രൂപയാണ് (ഓൺറോഡ് പൂനെ ).63,023 രൂപ ഡൗൺപേയ്‌മെന്റ് ആയും 24,000 രൂപ വീതം 25  മാസ ഗഡുക്കളായും അടയ്ക്കുന്ന പ്ലാനിൽ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 സ്വന്തമാക്കാം .749 സിസി ഇരട്ട സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്ട്രീറ്റ് 750 -യില്‍. എഞ്ചിന്‍ 59 Nm torque പരമാവധി സൃഷ്ടിക്കും.

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് റോഡിന്റെ വിപണിവില 7.95 ലക്ഷം രൂപയാണ് (ഓൺറോഡ് പൂനെ ).2.01 ലക്ഷം രൂപ ഡൗൺപേയ്‌മെന്റ് ആയും 24,000 രൂപ വീതം 25  മാസ ഗഡുക്കളായും അടയ്ക്കുന്ന പ്ലാനിൽ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് റോഡ് സ്വന്തമാക്കാം .ബൈക്കിനു കരുത്തേകുന്നത് ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി, എക്സ് 750 എൻജിനാണ്. ‘സ്ട്രീറ്റ് 750’ ബൈക്കിലും ഇതേ എൻജിനാണെങ്കിലും 11% അധിക കരുത്തും അഞ്ചു ശതമാനം അധിക ടോർക്കും സൃഷ്ടിക്കാൻ ‘സ്ട്രീറ്റ് റോഡി’ലെ എൻജിനു കഴിയും .