സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്‌സിലേക്കും, 42 ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നടത്തപ്പെടുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ധാരാളം തൊഴില്‍ സാധ്യതകള്‍ ഉളള സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ പരിഷ്‌കരിച്ച സിലബസ് അനുസരിച്ചാണ് നടത്തുന്നത്.  സര്‍ക്കാര്‍ -സര്‍ക്കാരിതര ഓഫീസുകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ധാരാളം തൊഴില്‍ സാധ്യതകളാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്‌സിനുളളത്.  ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും വ്യവസായശാലകളിലും മറ്റ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലുമുളള പ്രായോഗിക പരിശീലനവും (ഇന്റേണ്‍ഷിപ്പ്) വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.  ഈ കോഴ്‌സുകളുളള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in /www.sitttrkerala.oc.in എന്ന വെബ്‌സൈറ്റില്‍ institution and courses  എന്ന ലിങ്കില്‍ ലഭിക്കും.  എസ്.എസ്.എല്‍.സി യാണ് രണ്ട് കോഴ്‌സിന്റെയും അടിസ്ഥാന യോഗ്യത.  യഥാക്രമം ജൂണ്‍ 22 വരെയും,  ജൂണ്‍ 23 വരെയും അതത് സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 26.