ദൃശ്യം 2; ചിത്രീകരണം ആഗസ്റ്റിൽ തുടങ്ങും

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. രണ്ടാം ഭാഗമായ ദൃശ്യം 2 ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ആൻ്റണി പെരുമ്പാവൂർ തന്നെയായിരിക്കും രണ്ടാം ഭാഗവും നിർമ്മിക്കന്നത്. 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

English Summary : Drishyam 2 movie Filming will begin in August