ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന് കോവിഡ്

കണ്ണൂര്‍ : ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്  കോവിഡ്  സ്ഥിരീ കരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊറോണ സ്ഥിരീകരിച്ചതായി അറിയിച്ചിരിക്കുന്നത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്.
തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary : BJP member PK Krishnadas tested positive for COVID-19