ബീഫ് വറുത്തെടുത്തത്

എളുപ്പത്തിൽ തയ്യാറാക്കാം ബീഫ് വറുത്തെടുത്തത്

ആവശ്യമായ സാധനങ്ങൾ

ബീഫ് – ഒരു കിലോ കഷ്ണങ്ങൾ ആക്കിയത്
മുട്ട – രണ്ടെണ്ണം
മുളക് ചതച്ചത് – 3 ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടേബിൾ സ്പൂൺ
കറിവേപ്പില – 2 തണ്ട്
ഗരം മസാലപ്പൊടി – ഒരു ടീസ് സ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ഒരു ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

# ബീഫ് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക

# ചേരുവകളെല്ലാം വേവിച്ച ഇറച്ചിയിൽ നന്നായി പുരട്ടി വെളിച്ചെണ്ണയിൽ വറുത്ത് കോരി എടുക്കുക