ആക് ഷൻ ഹീറോയായി ബാബു ആൻ്റണി വീണ്ടുമെത്തുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ ആക് ഷൻ നായകനായിരുന്നു ബാബു ആൻ്റണി. അക്കാലത്ത് ആക് ഷൻ നായകനായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും മലയാളികൾക്ക് സാധിക്കുമായിരുന്നില്ല. നീണ്ട ഇടവേളകൾക്ക് ശേഷം ബാബു ആൻറണി സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ആക് ഷൻ റോളുകളായിരുന്നില്ല.

ഇപ്പോഴിതാ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക് ഷൻ ചിത്രമായ പവർസ്റ്റാറിൽ നായകനായ എത്തുകയാണ് ബാബു ആൻ്റണി.വെർച്വൽ ഫിലിംസിനെlറ ബാനറിൽ രതിഷ് ആ നേടത്താണ് ചിത്രം നിർമ്മിക്കുന്നത്.

ബാബുരാജ്, റിയാസ് ഖാൻ ,അബു സലിം, ബിനിഷ് ബാസ്റ്റിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവർക്ക് പുറമേ ഹോളിവുഡ് ,കന്നട താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മലയാളത്തിന് പുറമേ കന്നടയിലും ചിത്രം നിർമ്മിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാനാണ് തിരുമാനം.

English Summary : Babu Antony returns as Action Hero