അമ്മ നിർവാഹനക സമിതി യോഗം ഇന്ന്

താരസംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് ചേരും. കൊച്ചിയിലാവും യോഗം ചേരുക. പ്രസിഡൻ്റ് മോഹൻലാൽ ചെന്നൈയിൽ ആയതു കൊണ്ട് വീഡിയോ കോൺഫറൻസിലുടെയാവും പങ്കെടുന്നത്. നിർണായകമായ തീരുമാനങ്ങൾ ഇന്ന് ഉണ്ടായേക്കും. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാങ്കേതിക പ്രവർത്തകരും താരങ്ങളും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു.