ആമസോണ്‍ പ്രൈമില്‍ മലയാളം ഉള്‍പ്പെടെ ആറ് സിനിമകള്‍ റിലീസ് ചെയ്യുന്നു

തിരുവനന്തപുരം: ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ആറ് ഇന്ത്യന്‍ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ്‍ പ്രൈംവഴി റിലീസ് ചെയ്യുന്നത്.  

അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് റിലീസ് ചെയ്യുന്ന മലയാളചിത്രം. അമിതാഭ് ബച്ചനും വിദ്യാ ബാലനും അഭിനയിച്ച ഷൂജിത്ത് സര്‍ക്കറിന്റെ കോമഡി ഡ്രാമയായ ഗുലാബോ സിതാബോയും വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹ്യൂുമന്‍ കംപ്യൂട്ടറുമാണ് ബോളിവുഡില്‍നിന്ന് റിലീസ് ചെയ്യുന്നത്.

തമിഴില്‍ ജ്യോതികയും ജെജെ ഫെഡറിക്കും താരങ്ങളായ പൊന്‍മഗള്‍ വന്താല്‍, കന്നഡയില്‍ ‘ലോ’, ഫ്രഞ്ച് ബിരിയാണി എന്നിവയും തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച് കീര്‍ത്തി സൂരേഷ് അഭിനയിച്ച പെന്‍ഗ്വിന്‍ എന്നിവയുമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. പൊന്‍മഗള്‍ വന്താല്‍ ആയിരിക്കും മേയ് 29ന് ആദ്യം റിലീസ് ചെയ്യുക. ജൂണ്‍ 12ന് ഗുലാബോ സിതാബോയും പ്രൈംവഴി കാണാം. മേയ്ക്കും ജൂലായ്ക്കുമിടയിലായിരിക്കും മറ്റുസിനിമകളും ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുക.