അച്ചായത്തി ലുക്കിൽ എലീന പടിക്കൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഭാര്യ സീരിയലിലെ നയന എന്ന കഥാപാത്രത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് എലീന പടിക്കൽ. നിരവധി റിയാലിറ്റി ഷോകളിൽ, ചാനൽ പരിപാടികൾ അവതാരകയായും തിളങ്ങിയിട്ടുണ്ട് എലീന. ഏഷ്യാനെറ്റിലെ തന്നെ ഇന്ത്യയിൽ തന്നെ നമ്പർ വൺ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് സീസൺ ടുവിലെ മത്സരാർത്ഥിയായിരുന്നു എലീന. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ എലീന വീട്ടുകാർക്കൊപ്പം സമയം കണ്ടെത്താൻ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു.

പിന്നീട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകരുമായി വിശേഷങ്ങളും ഫോട്ടോസും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് എലീന. ലോക്ക് ഡൗൺ സീരീസ് എന്ന ടാഗോടെ തനി കോട്ടയംകാരി അച്ചായത്തി ലുക്കിൽ ചട്ടയും മുണ്ടുമുടുത്തുള്ള ഫോട്ടോഷൂട്ടാണ് എലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾകൊണ്ട്  എലീനയുടെ അച്ചായത്തി സോഷ്യൽ മീഡിയയിൽ വൈറലായി.

‘കോട്ടയംകാര് പണ്ടേ പോളിയല്ലേടാ ഊവ്വേ..’ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അരുൺ ഫോട്ടോഗ്രാഫ്സാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

English Summary : alina padikkal photoshoot viral