മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ്

തിരുവനന്തപുരം:  കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. ഇതിന് മുമ്പ് മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി. ജയരാജനുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫിനും ബാലുശ്ശേരി എം.എല്‍.എ. പുരുഷന്‍ കടലുണ്ടിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

English Summary : Agriculture minister V.S.Sunil Kumar tested positive for Covid-19