എഡിജിപി യുടെ മകളുടെ കേസ് ഒത്തുതീർക്കാൻ നീക്കം

പോലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ധിച്ച കേസ് ഒത്തുതീർക്കാൻ നീക്കം. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത ഗവാസ്‌കറോട് മാപ്പുപറയാൻ  തയ്യാറാണെന്ന് അറിയിച്ചു. അഭിഭാഷകർ വഴിയാണ് ഒത്തുതീർപ്പിന് നീക്കം നടന്നത്.

എന്നാൽ കേസിൽനിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് ഗവാസ്കർ അറിയിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുo ഗവാസ്കറുടെ കുടുംബം പറഞ്ഞു.

ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ തെളിവുകള്‍ സ്‌നിക്തക്കെതിരാണെന്ന സൂചനകളുണ്ട്. അതിനാലാണ് ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നത്.