കുഞ്ഞ് സന്തോഷം പങ്കുവച്ച് നടി നമിതയും കുടുംബവും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. മിനിസ്ക്രീനിലൂടെ വെള്ളിത്തിരയിലെത്തി തന്റേതായ സ്ഥാനം സൃഷ്ടിക്കുകയുമായിരുന്നു നമിത. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് നമിത. ഇപ്പോഴിത തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം.നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുടുംബ സമേതമുളള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞ് സന്തോഷമെന്ന് കുറിച്ചു കൊണ്ടായിരുന്നു താരം പുതിയ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒത്തിരി സ്നേഹവും സ്വപ്നവും സാമാധനവും ഓർമകളുമൊക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച് തട്ടിപ്പും കുറെ സ്നേഹവും! ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഒപ്പം ഓർക്കണം…. പുതിയ വീടിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നമിത കുറിച്ചു. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. നമിതക്കും കുടുംബത്തിനും എല്ലാവിധ ആശംസകളുമയി ആരാധകർ എത്തിയിട്ടുണ്ട്.പുതിയ വീട്ടിലെ അടുക്കളയിൽ നിന്നുള്ള ചിത്രവും സ്വീകരണ മുറിയിൽ നിന്നുളള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീട് ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. സിമ്പിൾ ലുക്കിലാണ് നമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ച കരകളുള്ള കേരള സാരിയായിരുന്നു നടിയുടെ വേഷം. സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളായിരുന്നു താരം ധരിച്ചിരുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടായിരുന്നു തുടക്കം.പിന്നീട് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് എത്തിയത്. . തുടർന്ന് ദിലീപ്, കുഞ്ചാക്കോ ബോബൻ ഫഹദ്, പൃഥ്വിരാജ് തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.