ധ്രുവ് സർജ ആശുപത്രിയിൽ

യുവതാരം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നു കന്നഡ സിനിമാ ലോകവും താരത്തിന്റെ ആരാധകരും ഇതുവരെ മുക്തരായിട്ടില്ല.നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ സൂപ്പർതാരം ധ്രുവ് സർജയുടെ സഹോദരനുമായ ചിരഞ്ജീവിയുടെ അമ്മാവനാണ് തെന്നിന്ത്യൻ താരം അർജുൻ. ചിരു മരിക്കുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന രാജ്.

അതേ സമയം, ചേട്ടന്റെ മരണം ധ്രുവ് സർജയെ വിഷാദത്തിലേക്ക് തള്ളി വിട്ടു എന്നും വിഷാദത്തെത്തുടര്‍ന്ന് ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവനായി ധ്രുവ് തിരിച്ചെത്തുമെന്നുമാണ് മാനേജരടക്കമുള്ളവര്‍ പ്രതികരിച്ചത്. ഈ സമയത്ത് ആരും അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കന്നഡ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം, കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് മേഘ്ന രാജ്. ജൂനിയര്‍ ചിരു വൈകാതെ എത്തുമെന്നും പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

English Summary : Actor dhruva sarja in Hospital