ആരാധകരെ ആവേശത്തിലാഴ്ത്തി വിശാലിന്റെ ആക്ഷൻ ടീസർ!

വിശാല്‍ നായകനാവുന്ന സുന്ദർ.സി ചിത്രം ‘ആക്ഷ’ന്റെ ടീസര്‍ പുറത്തെത്തി. പേരു പോലെ തന്നെ  രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്ലാമർ രംഗങ്ങളാലും ചിത്രം സമൃദമായിരിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു.  തമന്നയും മലയാളി  താരം ഐശ്വര്യാ ലക്ഷ്മിയുമാണ്‌ നായികമാർ. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ഇത്.

യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ്‌ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്‌ലീ. അന്‍പറിവാണ് സംഘട്ടന സംവിധാനം. ഹിറ്റ് മേക്കേഴ്സായ ട്രൈഡന്റ്‌ ആർട്സാണ്    ‘ആക്ഷ’ന്റെ നിർമ്മാതാക്കൾ.


#സി.കെ. അജയ് കുമാർ,