ശാന്തിവിള ദിനേശനെതിരെയും കേസ്: ജാമ്യമില്ലാകുറ്റം ചുമത്തി

തിരുവനന്തപുരം : ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പരാതി. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസിന്റെ നടപടി.സ്ത്രീകള്‍ക്കെതിരെ അശ്ലിലവും അപകീര്‍ത്തിപരവുമായ യൂട്യൂബ് വീഡിയോ പോസ്റ്റുചെയ്തതിന് വിജയ് പി. നായര്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ മാത്രം ചുമത്തിയാണ് കേസ്. ഒരു മാസം മുന്‍പ് അപ്്ലോഡ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലല്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് പരസ്യ പ്രതികരണത്തിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുതിര്‍ന്നത്. അതേസമയം വിജയ് പി. നായരെ കൈകാര്യം ചെയ്ത് പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിക്കു സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വിജയ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മോഷണം ഉള്‍പ്പെെടയുള്ള കുറ്റങ്ങള്‍ ചുത്തി. പ്രതിഷേധിക്കാനെത്തിയവരോട് മോശമായി പെരുമാറായതിന് വിജയിക്കെതിരെ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു.