ജയറാം പ്രവചിച്ചു മീനാക്ഷിക്ക് ഫലിച്ചു !

കായംകുളത്തുകാരിയായ  പ്ലസ് വൺ  വിദ്യാർത്ഥിനി മീനാക്ഷി സിനിമയിൽ എത്തിയത് ഒരു നിയോഗമായിരുന്നു .കുടുംബ സുഹൃത്തും അയൽവാസിയുമായ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ ‘തിങ്കൾ മുതൽ വെള്ളി വരെ’ സിനിമയുടെ ചിത്രീകരണം കാണാനെത്തിയ മീനാക്ഷിയെ ഒരു ചെറിയ  വേഷത്തിൽ  അഭിനയിപ്പിക്കയായിരുന്നു  സംവിധായകൻ.ഒറ്റ ടേക്കിൽ മീനാക്ഷി ‘ടേക്’ ഓക്കേ ആക്കിയപ്പോൾ സെറ്റൊന്നടങ്കം അത്ഭുതപ്പെട്ടു .മീനാക്ഷിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ജയറാം മീനാക്ഷിയെ വിളിച്ചു് വലിയ നടിയാവുമെന്ന് പ്രവചിച്ച്  അനുഗ്രഹിച്ചു .അത് ഫലിക്കയും ചെയ്തു.സംവിധായകൻ പി ജി മുത്തയ്യ വിജയകാന്തിന്റെ പുത്രൻ ഷണ്മുഖ പാണ്ഡിയനെ നായകനാക്കി സംവിധാനം ചെയ്ത മധുര വീരന് വേണ്ടി നായികയെ തിരക്കി കേരളത്തിലാകമാനം അന്വേഷിച്ച് നടന്ന് ഒടുവിൽ കണ്ടെത്തിയത് മീനാക്ഷിയെ . ഒറ്റ നോട്ടത്തിൽ തന്നെ മീനാക്ഷിയാണ്  തന്റെ സിനിമയിലെ നായിക എന്ന് മുത്തയ്യ ഉറപ്പിച്ചു .ആ സിനിമയിലെ മികച്ച പ്രകടനത്തിന് മീനാക്ഷിസിനിമാ നിരൂപക പ്രശംസക്ക് അർഹയുമായി
                                  അരങ്ങേറ്റ ചിത്രം തന്നെ മീനാക്ഷിയെ ശ്രദ്ധേയയാക്കി മധൂര  വീരന്റെ വിജയത്തെ തുടർന്ന് തമിഴിൽ നിന്നും ഒട്ടനവധി ഓഫറുകൾ മീനാക്ഷിയെ തേടിവന്നുവെങ്കിലും പരീക്ഷാ കാലമായിരുന്നതിനാൽ  അന്ന് ആ ഓഫറുകൾ നിരസിക്കേണ്ടി വന്നു . മാത്രമല്ല വന്നതിൽ ഏറെയും പക്വതയാർന്ന ഗ്രാമീണ നായികാ വേഷങ്ങളും. പഠിത്തത്തോടൊപ്പം  നൃത്തവും പരിശീലിച്ച് വരികയാണ്  മീനാക്ഷി . മാതൃഭാഷയായ മലയാളത്തിൽ നല്ലൊരു നായികാ വേഷം ചെയ്യണമെന്ന ആഗ്രഹവും വളർന്നു വരുന്ന ഈ നടിക്കുണ്ട്. ഇതിനിടെ ഏതാനും  തമിഴ് – തെലുങ്കു  സിനിമകളിലേക്ക് ക്ഷണം കിട്ടിയെങ്കിലും അഭിനയ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങളായതു കൊണ്ട് വേണ്ടെന്നു വെച്ചു .എത്ര ശക്തമായ കഥാപാത്രമാണെങ്കിലും തനിക്കു അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്ന ആത്മവിശ്വാസമാണ് മീനാക്ഷിക്ക് . അതുകൊണ്ടു തന്നെ സിനിമയിൽ സജീവമാവാൻ തയ്യാറെടുക്കയാണ് ഈ കായംകുളത്തുകാരി .
 = സി കെ അജയ് കുമാർ , PRO   ,